bike-fire
തീപിടിച്ച ബൈക്ക്

പറവൂർ: ദേശീയപാത 66 മൂത്തകുന്നം പാലത്തിന്‌ സമീപം ബൈക്കിന് തീപിടിച്ചു. മുനമ്പം സ്വദേശി അജിൽ അർജുനും ഭാര്യയുമായി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴി മൂത്തകുന്നം പാലത്തിന് സമീപത്ത് വച്ചാണ് ബൈക്കിലേക്ക് തീ പടർന്നത്. ബൈക്ക് ഒഫ്‌ ചെയ്തു സ്റ്റാർട്ട്‌ ചെയ്തപ്പോൾ തീ പടരുകയായിരുന്നു. ആർക്കും പരിക്കില്ല. നാട്ടുകാരും കൊടുങ്ങല്ലൂരിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.