തൃക്കാക്കര: രണ്ടു ദിവസമായി നടന്നു വരുന്ന കുടുംബശ്രീ തൃക്കാക്കര ഈസ്റ്റ് സി.ഡി.എസ് വാർഷികാഘോഷം സമാപിച്ചു. വാർഷികാഘോഷം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ഡി.എം.സി എം .ബി. പ്രീതി മുഖ്യാതിഥിയായി.
കഴിഞ്ഞവർഷത്തെ കുടുംബശ്രീയിലെ മികച്ച സംരംഭകരെ നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് നഗരസഭാ ക്ഷേമകാര്യ സ്ഥിരം കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ് സമ്മാനദാനം നിർവഹിച്ചു. നഗര സഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സ്മിതാ സണ്ണി, റാഷിദ് ഉള്ളമ്പള്ളി , സോമി റെജി ,നൗഷാദ് പല്ലച്ചി, നഗരസഭാ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.