കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പരാജയത്തതിൽ നേതതാക്കളെ പഴിച്ച് സി.പി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. സംസ്ഥാന നേതൃത്വം ഒന്നാകെ തമ്പടിച്ചിട്ടും വിജയിക്കാനാകാത്തത് പാർട്ടിക്ക് നാണക്കേടായെന്നും റിപ്പോർട്ടിലുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പരാജയത്തിന് കാരണമായി. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ചുവരെഴുതി മായ്ക്കേണ്ടി വന്നത് തിരിച്ചടിയായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി പരിശോധിക്കാൻ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നീ രണ്ടംഗ കമ്മിഷനെയായിരുന്നു സി.പി.എം. നിയോഗിച്ചിരുന്നത്.
കമ്മിഷൻ കൈമാറിയ റിപ്പോർട്ട് സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ കമ്മിറ്റിക്ക് നൽകി. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ സ്ഥാനാർഥിയാണ് എന്ന തരത്തിലായിരുന്നു ചുവരെഴുത്തുകൾ. പിന്നീട് ഇത് മായ്ക്കേണ്ടി വന്നത് വലിയ പ്രത്യാഘാതമുണ്ടാക്കി.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്തു.