
കൊച്ചി: സർക്കാർ ക്ഷേമപദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ബി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഓഫീസിന് മുന്നിൽ മാർച്ചും ധർണയുംനടത്തി. അംശദായമടക്കുന്ന പദ്ധതിയിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പദ്ധതി ബോർഡിൽ കെ.എസ്.ബി.എ പ്രതിനിധിയെ ഉൾപ്പെടുത്തുക, റിട്ടയർമെന്റ് ആനുകൂല്യം കാലാനുസൃതമായി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ധർണ കെ.എസ്.ബി.എ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി യു.എൻ. തമ്പി ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷനായി. വി.എ. ഷക്കീർ പി.എൻ. വേണു, എം.ജെ. അനു, കെ.കെ. രവി തുടങ്ങിയവർ സംസാരിച്ചു.