
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മേക്കര പുഞ്ചപ്പാടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് മുതൽ മേക്കര വരെ മനുഷ്യശൃംഖല സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡൻ്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ പ്രതിജ്ഞ ചൊല്ലി. പി. വാസുദേവൻ, കെ.ടി. തങ്കപ്പൻ, നഗരസഭാ ചെയർപേഴ്സൻ രമ സന്തോഷ്, യു.കെ. പീതാംബരൻ, പി.കെ. നന്ദനൻ, ഇ.ടി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ.എൻ. സുരേഷ്, കെ.സി. കുഞ്ഞുമോൻ, പി.ആർ. ഗഗനൻ, ഭാരതി പീതാബരൻ എന്നിവർ പങ്കെടുത്തു.