തൃപ്പൂണിത്തുറ: പൊതുശ്മശാനത്തിൽ മ്യതശരീരം സംസ്കരിക്കുന്നതിന് തൃപ്പൂണിത്തുറ നിവാസികളിൽ നിന്ന് തുക ഈടാക്കരുതെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ നഗരസഭയിലുള്ള ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരുടെ സംസ്കാരത്തിന് പകുതി തുകയാണ് ഈടാക്കുന്നത്.

നഗരസഭയിലെ എ.പി.എൽ, ബി.പി.എൽ എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും സംസ്കാര തുക സൗജന്യമാക്കണമെന്ന് യു.ഡി.എഫ്. കൗൺസിലർമാരായ ഡി. അർജുനൻ, കെ.വി. സാജു, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം എന്നിവർ കൗൺസിലിൽ ആവശ്യപ്പെട്ടു.