fact

കളമശേരി: ഫാക്ട് വളം ഉത്പ്പാദനത്തിലൂടെയുള്ള രാജ്യ സേവനത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ജനറൽ ആശുപത്രിയുമായി ചേർന്ന് 75 രക്തദാതാക്കളുടെ രക്തദാന ക്യാമ്പ് ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടത്തി. ഫാക്ട് സി.എം.ഡി കിഷോർ റുങ്ത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. റോയ് എബ്രഹാം, ഫിനാൻസ് ഡയറക്ടർ എസ്. ശക്തിമണി, ചീഫ് ജനറൽ മാനേജർ എ.ആർ. മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫാക്ടിലെ ജീവനക്കാരും സി. ഐ. എസ്. എഫ്. ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും രക്തം ദാനം ചെയ്തു.