കുറുപ്പംപടി: പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് ഹൈസ്കൂളിലെ നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ സർക്കാർ സ്ഥാപനങ്ങളിലും വീടുകളിലുമെത്തി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ഒരാഴ്ചയായി തുരുത്തി ഗവൺമെന്റ് എൽ.പി സ്കൂളിലാണ് എൻ.എസ്.എസ് ക്യാമ്പ്. തുരുത്തി ഹെൽത്ത് സെന്ററിൽ ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ആശ വർക്കർ മോളി ടി.വർഗീസ്, വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു.