തൃപ്പൂണിത്തുറ: എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തൃപ്പൂണിത്തുറ മിൽമ യൂണിറ്റ് വാർഷിക പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
ഐഡന്റിറ്റി കാർഡും മെമന്റോയും ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ബാബു സാനി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.എസ്. ബേബി, പി.എ. തങ്കച്ചൻ, ഐ.പി. ജാസൺ, കെ.ആർ. സന്തോഷ് കുമാർ, എൻ.ഡി. രാജു, എം.പി. ആനിമോൻ, എ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.എസ്. ബേബി (പ്രസിഡന്റ്), കെ.ആർ സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്), ടി.വി. ഷാജി (ജനറൽ സെക്ര ട്ടറി), എ. രാധാകൃഷ്ണൻ (സെക്രട്ടറി), എം.പി. ആനിമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.