കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് 2-ാം വാർഡ് കുടുംബശ്രീ വാഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിപിൻ പരമേശ്വരൻ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ,​ സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, എ.ഡി.എസ് പ്രസിഡന്റ് വിജി, കോടനാട് എസ് .എച്ച്. ഒ കുരിയാക്കോസ്, ജിബുലാൽ, സാജു വി .പോൾ, ഷിബു , ബിന്ദു എന്നിവർ സംസാരിച്ചു.