
കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷം ഏലൂർ നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ , വാർഡ് കൗൺസിലർ ചന്ദ്രിക രാജൻ, പി.എസ്.അനിരുദ്ധൻ, രാധാകൃഷ്ണൻ , സലിം , ജോസി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരന്മാരായ ശിവകുമാർ, സുകുമാരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.