road

കൊച്ചി: കോർപ്പറേഷൻ പരിധിയിലെ പുതുക്കിപ്പണിത ചക്കരപ്പറമ്പ് മൈത്രി റോഡിന്റെ ഉദ്ഘാടനം കൗൺസിലർ കെ.ബി. ഹർഷൻ ഉദ്ഘാടനം ചെയ്തു. മൈത്രി റോഡ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ പുനരുദ്ധാരണവും വിവിധ റോഡുകളിലെ കാനയുടെ സ്ലാബ് മാറ്റലും നടത്തിയത്‌. മൈത്രി റോഡ് റെസിഡൻസ് അസോസിയേഷൻ ജോയിൻ സെക്രട്ടറി പി.ബി. തമ്പി, ട്രഷറർ എം.ജി. ജോൺ, സെക്രട്ടറി കെ.എഫ്. തോമസ്, കമ്മിറ്റി അംഗം പി.കെ. സിംഗ് എന്നിവർ സംസാരിച്ചു.