പെരുമ്പാവൂർ: തുരുത്തി പ്ലീ സെന്റ് മേരീസ് കോളേജ് ഒഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വെങ്ങോല ശാലേം വി.എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത നാളേക്കായ് ' യുവ കേരളം ' എന്നതാണ് ക്യാമ്പിന്റെ ആപ്തവാക്യം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ബെന്നി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളേജ് മാനേജർ കെ.വൈ.യാക്കോബ്,​ ശാലേം സ്‌കൂൾ മാനേജർ എൻ.കെ. രാജു ,വാർഡ് അംഗം ഷീജി എൽസൻ, കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ എൽദോസ്, പ്രോഗ്രാം ഓഫീസർ ജിജി വർഗീസ്, ക്യാമ്പ്‌ സെക്ടറി മുഹമ്മദ് അത്താബ് എന്നിവർ സംസാരിച്ചു.