മൂവാറ്റുപുഴ: ജനുവരി 10, 11 തീയതികളിൽ മൂവാറ്റുപുഴയിൽ ചേരുന്ന കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ നേതൃക്യാമ്പിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സി.എ. അനീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.കെ.എം. ബഷീർ, ഹുസൈൻ പതുവന, സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ശ്രീജേഷ്, മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം സീന ബോസ്,​ ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു,​ മണ്ഡലം സെക്രട്ടറി ഗോകുൽ രാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എൻ.ദിനകരൻ ( മുഖ്യ രക്ഷാധികാരി), എൻ. അരുൺ, ബാബുപോൾ, എൽദോ എബ്രാഹം, കെ.എ. നവാസ്, പി.കെ. ബാബുരാജ് ( രക്ഷാധികാരികൾ), ജോളി പൊട്ടയ്ക്കൽ(ചെയർമാൻ), സുഭാഷ് മാത്യു( ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.