ആലുവ: ദേശീയ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലിക്ക് സംസ്ഥാന കരാട്ടെ ക്യാമ്പ് സമാപന സമ്മേളന വേദിയിൽ സംസ്ഥാന അമച്ച്വർ ഫെഡറേഷൻ സ്വീകരണം നൽകി. അൻവർ സാദത്ത് എം.എൽ.എ ഉപഹാരം സമ്മാനിച്ചു. എഴുപത്തിയൊന്നാം വയസിലും കായിക മേഖലയോടും ആരോഗ്യപരിപാലനത്തോടും അദ്ദേഹം കാണിക്കുന്ന സമർപ്പണമാണ് നേട്ടങ്ങളുടെ പിന്നിലെന്ന് എം.എൽ.എ പറഞ്ഞു. യുവതലമുറയ്ക്ക് ജോസ് മാവേലി എന്നും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എ.എസ്.എസ്. കുമാർ, എ.എസ്. രവിചന്ദ്രൻ, എം.സി. ജലാൽ, പി.ഡി. ബിജു, സുരജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.