bank
നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം അകപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷികവും സഹകാരികൾക്കുള്ള ഡിവിഡന്റ് വിതരണവും അകപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി. വർഗീസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. സാബു, ടി.എസ്. ബാലചന്ദ്രൻ, ആർ.സരിത, എം.ജെ. പരമേശ്വരൻ നമ്പൂതിരി, പി.ജെ. ജോയ്, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, കെ.ജെ. പോൾസൺ, വി.എ. ഖാലിദ്, ഷാജി മേത്തർ, എം.എസ്. ശിവദാസ്, കെ.ജെ. ഫ്രാൻസിസ്, കെ.കെ. ബോബി, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരൻ എന്നിവർ സംസാരിച്ചു.