ആലുവ: സി.പി.എം പ്രാദേശിക നേതാവായിരുന്ന മുഹമ്മദ് ഫസലിന്റെ മൂന്നാം ചരമദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ചോട് ബ്രാഞ്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ആർ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി. സലീം, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എം. സഹീർ, രാജീവ് സക്കറിയ, എ.കെ. മുഹമ്മദ് സഹൽ, എം.എം. അബ്ബാസ് എന്നിവർ സംസാരിച്ചു. പുളിഞ്ചോട് മേഖലയിലെ ആദ്യകാല പാർട്ടി പ്രവർത്തകരെ ആദരിച്ചു.