പറവൂർ: മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഗോതുരുത്ത് ഫെസ്റ്റ് - 2023 ഇന്ന് തുടങ്ങും. രണ്ടു ദിവസങ്ങളിലായി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് നടക്കുക. വൈകിട്ട് നാലിന് ഫാ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ പതാക ഉയർത്തും. നൂറ് വർഷം തികഞ്ഞ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിനെ ആദരിക്കും. തുടർന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ജയ്സൻ പുളിക്കത്തറ അദ്ധ്യക്ഷത വഹിക്കും. പ്രതിഭകളെ ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും. ചവിട്ടുനാടകം കലാസന്ധ്യ എന്നിവ അരങ്ങേറും. നാളെ രാവിലെ പത്തിന് ലൈഫ് സ്റ്റേജ് ഷോ, നാടൻ ഭക്ഷ്യമേള, എക്സിബിഷൻ, പെരിയാർ ബോട്ടിംഗ്, കാർഷികമേള, സൗജന്യ ആരോഗ്യ പരിശോധന എന്നിവ നടക്കും. വൈകിട്ട് മൂന്നിന് ബുള്ളറ്റ് റാലി. തുടർന്ന് ഗോതുരുത്ത് കാർണിവൽ മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി ഫ്ലാഗ് ഓഫ് ചെയ്യും. ഫോക്‌ലോർ കലാവിരുന്നും ഉണ്ടാകും. ആറിന് സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മെഗാ ഇവന്റ് നടക്കും.