പറവൂർ: പാലിയം ഗ്രൂപ്പ് ദേവസ്വം കുന്നത്ത്തളി മഹാദേവക്ഷേത്ര മഹോത്സവത്തിന് നാളെ രാത്രി എട്ടിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. വൈകിട്ട് നാലിന് കൊടിമര ഘോഷയാത്ര, ആറരയ്ക്ക് തിരുവാതിരക്കളി. രാത്രി എട്ടരക്ക് ഭജൻസന്ധ്യ, രണ്ടിന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, വൈകിട്ട് ഏഴിന് കലാസന്ധ്യ, ഏഴരയ്ക്ക് ഗാനമേള. മൂന്നിന് രാവിലെ പതിനൊന്നിന് പ്രസാദഊട്ട്, വൈകിട്ട് ദീപക്കാഴ്ച, ഏഴിന് തിരുവാതിരക്കളി, ഏഴരയ്ക്ക് കോമഡിസ്കിറ്ര്, ഗാനമേള. നാലിന് വൈകിട്ട് ഏഴിന് ചിലപ്പതികാരം - നാടൻപാട്ടും ദൃശ്യാവിഷ്കാരവും. മഹോത്സവദിനമായ അഞ്ചിന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, എട്ടരയ്ക്ക് ശ്രീവേലി, മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീവേലി, ചേന്ദമംഗലം രഘുമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, രാത്രി പത്തിന് വിളക്കിനെഴുന്നള്ളിപ്പ്, ആറിന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, എട്ടിന് കൊടിയിറക്കൽ. തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്.