anwar-sadath-mla
ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ലീഡർ പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ ജേബി തോമസിന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിക്കുന്നു

ആലുവ: ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. ലീഡർ പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ ജേബി തോമസിന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു. പുരസ്‌കാര ജേതാവിനെ

മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ആദരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. മറിമായം സലീം ഹസൻ വിശിഷ്ടാതിഥിയായി. ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ്,​ ഡോ. ടോണി ഫെർണാണ്ടസ്, തോപ്പിൽ അബു, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, സൈജി ജോളി, ആനന്ദ് ജോർജ്, ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, ആഷിക്ക് എടത്തല, റഷീദ് കാച്ചാൻകുഴി, എം.ഐ.ദേവസി കുട്ടി, ജീമോൻ കയ്യാല, ഹസീന മുനീർ, രഞ്ചു ദേവസി തുടങ്ങിയവർ സംസാരിച്ചു.