anwar-sadath-mla
ദേശം കെ. വാസു സ്മാരക ഗ്രന്ഥശാലയുടെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനംഅൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ദേശം കെ. വാസു സ്മാരക ഗ്രന്ഥശാലയുടെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിസന്റ് കെ.പി. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഷൗക്കത്ത്, എസ്. കൃഷ്ണൻകുട്ടി, വേണു വി. ദേശം, ടി.ഐ. ഇബ്രാഹിം കുട്ടി, പി.ആർ. രാജേഷ്, സുഭാഷ് ചന്ദ്രൻ, ആർ. ബാബുരാജ്, വി.ടി. രാധിക എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും ആലുവ ആക്ടേഴ്‌സ് ഗ്രൂപ്പിന്റെ 'എലിക്കെണി' നാടകവും അരങ്ങേറി.