cricket-
ബാലൻ പണ്ഡിറ്റ് ക്രിക്കറ്റ് അക്കാദമി ടാലന്റ് കപ്പ് അണ്ടർ പതിമൂന്ന് ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ വൈറ്റില ക്രിക്കറ്ര് ക്ളബിന് പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ട്രോഫി സമ്മാനിക്കുന്നു

പറവൂർ: ബാലൻ പണ്ഡിറ്റ് ക്രിക്കറ്റ് അക്കാഡമി നടത്തിയ ടാലന്റ് കപ്പ് (അണ്ടർ 13)​ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ വൈറ്റില ക്രിക്കറ്ര് ക്ളബ് ജേതാക്കളായി. ഫൈനലിൽ ചോറ്റാനിക്കര ബ്രാവൽസ് ക്രിക്കറ്ര് ക്ളബിനെ 89 റൺസിന് വൈറ്റില ക്രിക്കറ്ര് ക്ളബ് പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ചായി ജൈവിൻ, മികച്ച ബാറ്ററും ടൂർണമെന്റിന്റെ താരവുമായി മിഥുൻ കൃഷ്ണ, മികച്ച ബോളറായി ശിവഡെത് സുധീഷ് എന്നിവരെ തിരഞ്ഞെടുത്തു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ടി.വി. നിഥിൻ, സജി നമ്പിയത്ത്, മനോജ് പി. മോഹൻ, വിഷ്ണുദാസ്, ബിജിൽ, സുജിത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.