കോലഞ്ചേരി: വ്യാപാരി വ്യവസായി സമിതി ഏരിയാ സമ്മേളനത്തിനു മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. ഏരിയാ രക്ഷാധികാരി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. തങ്കച്ചൻ അദ്ധ്യക്ഷനായി. സെക്രട്ടറി പോൾ വെട്ടിക്കാടൻ, സി.പി. ഗോപാലകൃഷ്ണൻ, ടി.പി. കുമാരൻ, കെ.കെ. ഗിരീഷ്, സി.എം. ജോയ്, വി.യു. ജോയ്, കെ.എം. ഷെമീർ, കെ.കെ. റഷീദ്, എ.വി. സ്ലീബ, വി.എൻ. അജയൻ തുടങ്ങിയവർ സംസാരിച്ചു.