
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്‌കോളർ ഇൻ റെസിഡൻസ് പ്രോഗ്രാം ജനുവരി മൂന്ന് മുതൽ ഒമ്പത് വരെ നടക്കും. പ്രൊഫസർ ആനന്ദ് ജയപ്രകാശ് വൈദ്യയാണ് എറുഡൈറ്റ് സ്‌കോളർ. ജനുവരി മൂന്നിന് രാവിലെ 10.30ന് സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ഇന്ത്യൻ കൗൺസിൽ ഒഫ് ഫിലോസഫിക്കൽ റിസർച്ച് അംഗം സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ് മിശ്ര എറുഡൈറ്റ് ഉദ്ഘാടനം ചെയ്യും. കാലടി ശ്രീ ശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അദ്ധ്യക്ഷത വഹിക്കും.