കൊച്ചി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് സൗത്ത് ബ്രാഞ്ച് ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസി​ഡന്റ് ജോർജ് ബേസി​ൽ അദ്ധ്യക്ഷത വഹി​ക്കും. മിനിഹാൾ ഹൈബി ഈഡൻ എം.പിയും എ.ടി.എം കെ.ജെ. മാക്സിയും ലോക്കർ കെ.ബാബുവും ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യതിഥിയായിരിക്കും.

സഹ. ജോ.രജി​സ്ട്രാർ സജീവ് കർത്ത, ഡി​.സി​.സി​. പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസ്, പഞ്ചായത്ത് പ്രസി​ഡന്റ് ലീജ തോമസ് ബാബു, ജി​ല്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുക്കുട്ടി​ തുടങ്ങി​യവർ സംസാരി​ക്കും. ബാങ്ക് വൈസ് പ്രസി​ഡന്റ് ജോൺ​ അലോഷ്യസ് സ്വാഗതവും സെക്രട്ടറി​ കെ.എ.മരി​യ ലി​ജി​ നന്ദി​യും പറഞ്ഞു.