കിഴക്കമ്പലം: പട്ടിമ​റ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കിഴക്കമ്പലം സെന്റ് ജോസഫ്, മോറക്കാല സെന്റ് മേരീസ് സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ നേതൃത്വം നൽകി. ജോബി മാത്യു, ദീപേഷ് ദിവാകരൻ, എൻ.ടി. ബാലൻ, എസ്.വിഷ്ണു, എസ്. ശ്രീരാജ്, ആർ. രതീഷ് തുടങ്ങിയവർ വിവിധ പ്രദർശനങ്ങൾ നടത്തി.