പെരുമ്പാവൂർ: കോടനാട് എസ്.എൻ.ഡി.പി ശാഖവക ചെട്ടിനട ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ആറാട്ടോടെ സമാപിച്ചു. വടക്കാമ്പിള്ളി കപ്രിക്കാട്ട് കടവിൽ ആറാട്ടിനുശേഷം തിരിച്ചു എഴുന്നള്ളിച്ചു. തുടർന്ന് ആറാട്ട് സദ്യ നടത്തി. കോടനാട് എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് ടി.എൻ. രാജൻ, വൈസ് പ്രസിഡന്റ് അനീഷ് പനച്ചിക്കൽ, സെക്രട്ടറി കെ.എൻ.സാംബശിവൻ, യൂണിയൻ കമ്മിറ്റി അംഗം ടി.എസ്.സിനോജ്, ഉത്സവ കമ്മിറ്റി കൺവീനർ എൻ.പിസാജു, ജോയിന്റ് കൺവീനർമാരായ കെ.വി. പ്രവീൺകുമാർ, ടി.ഡി.സുഭാഷ്, എം.എസ്. സന്തോഷ്, കമ്മിറ്റി അംഗങ്ങളായ ഇ.എ. സനൂപ്, ദീപക് ദിവാകരൻ, ടി.എസ്. സുനിൽ, എം.എസ്. സുദർശനൻ, ഇ.പി. സുബ്രഹ്മണ്യൻ, ക്ഷേത്രം തന്ത്രി എം.എസ്. ഹരിഹരസുധൻ, ക്ഷേത്രം മേൽശാന്തി എം.എസ്. ബൈജു എന്നിവർ പങ്കെടുത്തു.