കൊച്ചി: ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ എറണാകുളത്തപ്പൻ മൈതാനിയിൽ നടന്നുവരുന്ന സുകൃതം ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായി വീൽ ചെയറുകളും കാൻസർ രോഗികളായ കുട്ടികൾക്കുളള ചികിത്സാ ധനസഹായ വിതരണവും നടന്നു. കാൻസർ രോഗബാധിതരായ 15 കുട്ടികൾക്കാണ് ധനസഹായം നൽകിയത്.1 0 പേർക്ക് വീൽ ചെയറുകളും വിതരണം ചെയ്തു. കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരനും സ്വാമി ഉദിത് ചൈതന്യയും ചലച്ചിത്ര തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും ചേർന്ന് സഹായവിതരണം നിർവഹിച്ചു. സുകൃതം ഭാഗവത യജ്ഞസമിതി രക്ഷാധികാരി ജി.സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനൽ സെക്രട്ടറി സി. കൃഷ്ണകുമാർ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാർ, യജ്ഞസമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി.വി. അതികായൻ,സുനിൽ ഇല്ലം, അജി പുല്ലാട്ട്, ഹേമ ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.