കൂത്താട്ടുകുളം: കൂത്താട്ടുകുളം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ഇടയാർ ശാഖ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. എം.പി.ഐ ചെയർപേഴ്സൺ കമല സദാനന്ദൻ സ്ട്രോംഗ് റൂം ഉദ്ഘാടനം ചെയ്തു. ബാങ്ക് സ്ഥാപക അംഗവും പ്രസിഡന്റു മായിരുന്ന സണ്ണി എബ്രഹാം പടിഞ്ഞാറയിൽ, ഇടയാർ മേഖലയിലെ കർഷകർ എന്നിവരെ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ബി രതീഷ് ആദരിച്ചു. ജോയിന്റ് രജിസ്ട്രാർ സജിവ് കർത്ത ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭാദ്ധ്യക്ഷ വിജയാ ശിവൻ, ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, ഖാദി ബോർഡ് അംഗം കെ.ചന്ദ്രശേഖരൻ, ബിജുലാൽ, സി പി.എം നേതാവ് ഫെബീഷ് ജോർജ്, വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം, സി.പി.ഐ ലോക്കൽ സെക്രട്ടറി ബിനീഷ് തുളസീദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.