police
ആലുവ ഈസ്റ്റ് പൊലീസ് കുടുംബ സംഗമം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കുടുംബ സംഗമം നടത്തി. എഴുപതോളം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. അടുത്തിടെ സ്ഥലം മാറിപ്പോയ 30 ഉദ്യോഗസ്ഥരും സംഗമത്തിനെത്തി. വിവിധ കലാപരിപാടികൾ സംഗമത്തിന്റെ പൊലിമയേറ്റി.

റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ നാദിർഷ, ഷറഫുദ്ദീൻ, ശിവദാസ് മാറമ്പിള്ളി തുടങ്ങിയവർ മുഖ്യാതിഥികളായി. അഡീഷണൽ സൂപ്രണ്ട് ബിജി ജോർജ്, ഡിവൈ.എസ്.പി വി. രാജീവ്, എസ്.എച്ച്.ഒ എൽ. അനിൽകുമാർ, പൊലീസ് സംഘടന ഭാരവാഹികളായ ബെന്നി കുര്യാക്കോസ്, എം.എം. അജിത്ത് കുമാർ, എസ്.ഐ കെ.കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവ‌ർക്ക് ഉപഹാരങ്ങൾ നൽകി.