ത്യക്കാക്കര: ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി സി. ബ്രഹ്മഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.എ. അനൂപ്, വനിത കമ്മിറ്റി ജില്ലാ പ്രസിഡന്റ് എം.സി. ഷൈല തുടങ്ങിയവർ സംസാരിച്ചു. സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി എ.ജി. അനിൽകുമാർ നന്ദി പറഞ്ഞു. ആലുവയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം, പെരുമ്പാവൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ, ഫോർട്ടു കൊച്ചിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി. അജിത്ത്, മൂവാറ്റുപുഴയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം.ബഷീർ, പറവൂരിൽ ജില്ലാ പ്രസിഡന്റ് ആർ.സന്ദീപ്, കോതമംഗലത്ത് വി.കെ.ജിൻസ് എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.