ravindran

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി വി.ജി. രവീന്ദ്രനെ നാമനിർദ്ദേശം ചെയ്തു. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുടെ ശുപാർയിലൂടെയാണ് രവീന്ദ്രൻ അംഗമായത്.

എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എറണാകുളം പൂത്തോട്ട വെളുത്തേടത്ത് കുടുംബാംഗമായ രവീന്ദ്രൻ. ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഹാൻവീവ് ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിലെ എൻ.സി.പി പ്രതിനിധിയായിരുന്ന കെ.വി. മോഹനകൃഷ്ണന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രവീന്ദ്രനെ നാമനിർദ്ദേശം ചെയ്തത്.