chellanam

പള്ളുരുത്തി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ ഏർപ്പെടുത്തിയിരിക്കുന്ന ടോൾ പിരിവ് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. അടിയന്തരമായി ടോൾ പിരിവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.വള്ളം പ്രവേശിപ്പിക്കാനും മത്സ്യത്തൊഴിലാളികൾക്ക് ഹാർബറിൽ കയറുന്നത്തിനും ടോൾ നൽകേണ്ടി വരുന്ന സാഹചര്യം അനുവദിക്കില്ല. ഹാർബർ എൻജിനിയറിംഗ് വിഭാഗം ഏർപ്പെടുത്തിയിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം.ഇത് വകുപ്പ് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ട് വരും. മത്സ്യത്തൊഴിലാളികൾ നിത്യ ജീവിതം കഴിച്ചു കൂട്ടാൻ കഷ്ടപ്പെടുന്ന ഈ സമയത്ത് അവരുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.