കൊച്ചി: ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സൊസൈറ്റി ഒഫ് എനർജി എൻജിനിയേഴ്‌സ് ആൻഡ് മാനേജേഴ്‌സും എനർജി മാനേജ്മെന്റ് സെന്ററും റബർ പാർക്ക് പെരുമ്പാവൂരും സംയുക്തമായി 'ഊർജ സംരക്ഷണവും കാര്യക്ഷമതയും എന്ന വിഷയത്തിൽ മൂന്നാം ശില്പശാല സംഘടിപ്പിച്ചു. റബർ പാർക്ക് മാനേജിംഗ് ഡയറക്ടർ ജോർജ് വി. ജയിംസ് ഉദ്ഘാടനം ചെയ്തു. സീം കേരള അക്കാഡമിക്‌സ് വൈസ് ചെയർമാൻ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.