കോലഞ്ചേരി: വിദ്യാർത്ഥികളുടെ ഭാഷാപരിശീലനം, നൈപുണ്യ വികസനം, മത്സര പരീക്ഷാ സഹായം എന്നിവ ലക്ഷ്യമാക്കി സ്‌കൈ ഹൈ എഡ്യൂ എന്ന പേരിൽ കോലഞ്ചേരിയിൽ എഡ്യൂക്കേഷൻ ഹബ് തുടങ്ങുന്നു. പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് 'ന്യൂ ഇയർ ബെക്കൊൺ 2023' നടക്കും. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ, ഡോ. അലക്‌സാണ്ടർ ജേക്കബ്, എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ്, ഫ്രഷ് ടു ഹോം സി.ഇ.ഒ മാത്യൂ ജോസഫ്, സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, ഡെന്റ് കെയർ എം.ഡി ജോൺ കുര്യാക്കോസ്, പ്രൊഫ. ഡോ. എം.പി. മത്തായി തുടങ്ങിയവർ സംസാരിക്കും. വിവിധ വിദേശഭാഷകൾ, കേന്ദ്രസർക്കാർ നടത്തുന്ന മത്സരപരീക്ഷകൾ, ഭാവിയിൽ ആവശ്യമായി വരുന്ന നൂതന നൈപുണികൾ എന്നിവയ്ക്കുള്ള തയ്യാറെടുപ്പും പരിശീലനവും ഉൾപ്പെടുത്തി വിവിധ പ്രോഗ്രാമുകളാണ് ഹബിന്റെ ലക്ഷ്യമെന്ന് സ്ഥാപകരായ ഡോ. പോൾ വി. മാത്യു, അജിൽ പീ​റ്റർ എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക് 9745482028.