കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്നമ്മ ആൻഡ്രൂസ് രാജിവച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായിട്ടുള്ള മുൻധാരണ പ്രകാരമാണ് രാജി സമർപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രീതി അനിൽ അടുത്ത പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേൽക്കും.