മൂവാറ്റുപുഴ: സിറ്റീസൺസ് ഡയസിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ചെയർമാൻ പി.എസ്.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എൻ. രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റ്റി.എസ്. മുഹമ്മദ് വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പി.എസ്.എ ലത്തീഫ് ( ചെയർമാൻ) , അസീസ് പാണ്ട്യാരപ്പിള്ളി, എ.സി. എൽദോസ് ( വൈസ് ചെയർമാൻമാർ), അഡ്വ.എൻ. രമേശ് ( സെക്രട്ടറി), പി.എ. അബ്ദുൾ സമദ്, വി.എ. രാജൻ( ജോയിന്റ് സെക്രട്ടറിമാർ), റ്റി.എസ്. മുഹമ്മദ് ( ട്രഷറർ), കെ.പ്രഭാകരൻ ( ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.