തിരുവാങ്കുളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്, പുതുവത്സരം ആഘോഷിച്ചു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് കെ.ആർ.വി. നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൂലിക കലാ സാഹിത്യവേദി പ്രവർത്തകനും സാഹിത്യകാരനുമായ രവി വഴിത്തലയെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ടി.പി. കൊച്ചുമോൻ, ഡോ. കുര്യാക്കോസ്, എസ്.കെ. നായർ, അഡ്വ. കെ. രാജൻ, ശ്യാമള എന്നിവർ സംസാരിച്ചു.