ആലുവ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസിന്റെ കർശന പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്,​ എയർപോർട്ട്, ബീച്ചുകൾ, മറ്റു തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. പ്രത്യേക സംഘം തിരിഞ്ഞാണ് പരിശോധന. സംശയമുള്ളവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. പരിശോധനകളുടെ ഭാഗമായി 1500 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.