
കളമശേരി: ദേശീയ പാതയിൽ ഇടപ്പള്ളി ടോൾ മസ്ജിദിന് സമീപം നില നിന്നിരുന്ന മരങ്ങൾ വെട്ടി നശിപ്പിച്ച നിലയിൽ. വ്യാഴാഴ്ച രാത്രി സാമൂഹ്യ വിരുദ്ധരാണ് മരങ്ങൾ നശിപ്പിച്ചത്. സി.സി ടിവി ദൃശ്യത്തിൽ രണ്ടു പേർ ചേർന്ന് മരങ്ങൾ വെട്ടുന്നത് പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തു. ഒരു വർഷം മുമ്പ് സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു