madhavan
കെ.കെ.മാധവൻ, മാനേജിംഗ് ട്രസ്റ്റി​

കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി
കെ.കെ. മാധവൻ (മാനേജിംഗ് ട്രസ്റ്റി) പി.വി. സാംബശിവൻ (ട്രഷറർ) മുരുകേശ് മട്ടലി​ൽ (മാനേജർ) എന്നി​വരെ തി​രഞ്ഞെടുത്തു.

പ്രസിഡന്റായി കെ.കെ. ജവഹരിനാരായണനും വൈസ് പ്രസിഡന്റായി ടി.എൻ. രാജീവും കമ്മറ്റി അംഗമായി എ.എം. ദയാനന്ദനും തുടരും.
കെ.പി. പ്രശാന്ത്, ഇ.കെ. ഉദയകുമാർ, ഒ.ജി. സഹദേവൻ, പി.പി. പ്രദീപ്, ശിവാനന്ദൻ കോമളാലയം, എ.ആർ. രതീഷ്, അനൂപ് തിലകൻ, എം. ഭദ്രൻ, പി.എസ്. മുരളീധരൻ, ഭാമ പത്മനാഭൻ എന്നി​വരാണ് കമ്മി​റ്റി​ അംഗങ്ങൾ. ടി.പി. അജിതും കെ.എസ്. ഷിനോദും ഓഡി​റ്റർമാരാണ്.
വാർഷിക പൊതുയോഗത്തി​ൽ യൂണിയൻ കൗൺസിലർ ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹി​ച്ചു.