കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്- ഫോൺ 0484 2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com.