കൊച്ചി: നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്-ഇലക്ട്രോണിക്‌സ് ആൻഡ്-ടെലികമ്മ്യൂണിക്കേഷൻ-ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി നാലിന് രാവിലെ 10.30ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0484 2700142.