കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ നേതൃത്വത്തിൽ അറിവുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. കെ.വൈ. ജോഷി അദ്ധ്യക്ഷനായി. കെ. രാധാകൃഷ്ണ മേനോൻ, എം.കെ. രാമചന്ദ്രൻ, ലീല പൗലോസ്, ആതിര, ഭാവന കൃഷ്ണൻ, ലീന വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ഏലിയാസ് മാത്യു ക്ലാസെടുത്തു.