തൃപ്പൂണിത്തുറ: ആധാരം എഴുത്തു തൊഴിൽ സംരക്ഷിക്കണമെന്നും സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ അനാവശ്യമായെടുക്കുന്ന നിയമ നടപടികൾ പിൻവലിക്കണമെന്നും ടെംപ്ലേറ്റ് പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആധാരം എഴുത്തുകാർ തൃപ്പൂണിത്തുറ രജിസ്ട്രാഫീസിന് മുന്നിൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.എം.ആന്റണി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മൂരേക്കാട്ട്, രാഘവൻ, ഓമന രാജു, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.