കോലഞ്ചേരി: കോൺഗ്രസിന്റെ 138-ാമതു ജന്മവാർഷിക ദിനത്തിൽ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ പ്രമുഖ നേതാക്കളെ ആദരിച്ചു. മുൻ മന്ത്രിമാരായ ടി.എച്ച്. മുസ്തഫയെയും പി.പി. തങ്കച്ചനെയുമാണ് ആദരിച്ചത്. ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് കെ.ഡി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി വി.പി. സതീശൻ, അഡ്വ. ജോർജ് ജോൺ വാലത്ത്, സാബു ആന്റണി, സുനിത അഫ്‌സൽ, ജിയോ ക്രിസ്​റ്റർ തോമസ്, അനൂപ് എന്നിവർ നേതൃത്വം നൽകി.