കുറുപ്പംപടി : അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതുവത്സര ആഘോഷ പരിപാടികൾ അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, സെക്രട്ടറി കെ.എ. അനിൽ, ബോർഡ് അംഗങ്ങളായ പി.കെ. ജമാൽ, ഇ.എ. മുഹമ്മദ്, കെ.എ. എബ്രഹാം, ബിന്ദു നാരായണൻ, ജിൻസൻ ലൂയീസ് തുടങ്ങിയവർ സംസാരിച്ചു.