കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണോത്സവം 2022-23 ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയർ- രോഗി, ബന്ധു സംഗമവും സംഘടിപ്പിച്ചു. കലോത്സവം പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടനം ചെയ്തു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. നാരായണൻ നായർ,ഡെയ്സി ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ, കലാഭവൻ രജനി, കലാഭവൻ സാബു എന്നിവർ അവതരിപ്പിച്ച മെഗാ ഷോ, കനിവ് നാട്ടരങ്ങ്, മേയ്ക്കപ്പാല അവതരിപ്പിച്ച നാടൻപാട്ട് എന്നിവ നടന്നു.