ചോറ്റാനിക്കര: ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആരംഭിച്ച "വീട്ടു മുറ്റത്തെ വായനാ മരം വായനാ വസന്തം പരിപാടി ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നെടുവേലികുന്നേൽ കെ.ഹരിദാസിന്റെ വസതിയിൽ വച്ച് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.ആർ.മുരുകേശൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ പ്രതിഭ ഗോപി ഇടമ്പാടം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി അവതരിപ്പിച്ചു. സെക്രട്ടറി എം.എം. മഞ്ജുമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി.പിള്ള, കെ. ഹരിദാസ്, ശശി ആമ്പല്ലൂർ, എൻ.വി. ഗോപാലൻ, കെ.എസ്. രാധാകൃഷ്ണൻ, എൻ.സി. ദിവാകരൻ, ഡോ.ജോർജ് കെ.ജോസഫ്, വി.കെ. വത്സ, ജീന റജി, എലിയാസ് പി. ജോസഫ് എന്നിവർ സംസാരിച്ചു.