kesari-

പറവൂർ: കേസരി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാലുനാൾ നീണ്ടുനിന്ന കേസരി സാഹിത്യോത്സവം സമാപിച്ചു. കാലാവസ്ഥാ മാറ്റം ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ, ജലാശയ മലിനീകരണവും പ്രത്യാഖാതങ്ങളും, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളിൽ ഡോ. എസ്. അഭിലാഷ്, ഡോ. എ.എ. മുഹമ്മദ് ഹാത്ത, ഡോ. കെ.എസ്. പുരുഷൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്. ശർമ്മ, എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി കെ.എസ്. സനീഷ്, അഡ്വ. റാഫേൽ ആന്റണി, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ഹൃസ്വചിത്ര മത്സരങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ ചവിട്ടുനാടകവും നടന്നു.